---
title: "കെട്ടിട നിർമ്മാണ ഫീസിൽ സർക്കാറിൻ്റേത് കൊളളയല്ല, പെരുംകൊള്ള ;ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും തെറിയോട് തെറി"
english_title: "The government is not a slave to building construction fees, it is extortion; people's representatives and officials are wrong"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107127/The government is not a slave to building construction fees, it is extortion; people's representatives and officials are wrong"
published_at: "2023-04-04T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c3a3706500_images_(1).jpeg"
keywords: []
---

# കെട്ടിട നിർമ്മാണ ഫീസിൽ സർക്കാറിൻ്റേത് കൊളളയല്ല, പെരുംകൊള്ള ;ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും തെറിയോട് തെറി

> **Lead Summary:** കെട്ടിട നിർമ്മാണ അനുമതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളിൽ പോകുന്നവർ ഞെട്ടുകയല്ല ബോധം കെട്ടു വീഴുന്ന അവസ്ഥയാണുള്ളത്. ഇതുവരെ 1000 ച. അടിവരെയുള്ള വീട് പണിയാനുള്ള അനുമതിക്ക് 350 രൂപയും അപേക്ഷ ഫീസ് 30 രൂപയുമടക്കം 380 രൂപയാണ് അടക്കേണ്ടിയിരുന്നത്.

## Article Content

കെട്ടിട നിർമ്മാണ അനുമതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളിൽ പോകുന്നവർ ഞെട്ടുകയല്ല ബോധം കെട്ടു വീഴുന്ന അവസ്ഥയാണുള്ളത്. ഇതുവരെ 1000 ച. അടിവരെയുള്ള വീട് പണിയാനുള്ള അനുമതിക്ക് 350 രൂപയും അപേക്ഷ ഫീസ് 30 രൂപയുമടക്കം 380 രൂപയാണ് അടക്കേണ്ടിയിരുന്നത്.

വിഡ്ഢി ദിനം മുതൽ 380 രൂപക്ക് പകരം 7000 രൂപ അടച്ചാലെ അനുമതി ലഭിക്കൂ. ഒരു ശരാശരിക്കാരന്റെ വീട് ഏകദേശം 2000 അടി ഉണ്ടാകും. ഇതിന് മാർച്ച് 31വരെ 3000 രൂപയാണ് അടക്കേണ്ടിയിരുന്നത്. ഇപ്പോൾ 18,000 രൂപ അടച്ചാലെ അനുമതി പത്രം ലഭിക്കുകയുള്ളൂ. ഇതിനേക്കാൾ മാരകമായ വർധനവ് വന്നിരിക്കുന്നത് കൊമേഴ്ഷ്യൽ കെട്ടിടങ്ങൾക്കാണ്. 4000 ച. അടി കൊമേഴ്ഷ്യൽ കെട്ടിടത്തിന് 31 വരെ അടക്കേണ്ടത് 6040 രൂപയായിരുന്നു. ഇതേ സ്ഥാനത്ത് ഇനി മുതൽ അടക്കേണ്ടത് ഒരു ലക്ഷം രൂപയാണ്. നാളിതുവരെ കേട്ടുകേൾവിയില്ലാത്ത വർധനവാണിത്. 4000 ച. അടി കെട്ടിടം എന്നാൽ ഒരു ചെറിയ കെട്ടിടമാണ്. നഗരത്തിൽ കൂറ്റൻ കെട്ടിടങ്ങൾ പണിയുന്നതിന് ലക്ഷങ്ങൾ അടച്ചാലെ അനുമതി ലഭിക്കുകയുള്ളൂ. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇത്തരമൊരു വർധനവുണ്ടായിട്ടില്ല. 75 വർഷം കൊണ്ട് വർധിച്ച് 6000 രൂപയായ താണ് ഒറ്റയടിക്ക് പിണറായി സർക്കാർ ഒരു ലക്ഷം രൂപയാക്കി വർധിപ്പിച്ചത്. ജനപ്രതിനിധികൾക്ക് നാട്ടിൽ ഇറ ങ്ങാൻ കഴിയാത്ത അവസ്ഥയാണ് വന്നുചേർന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ പ്രശ്നം ഗൗരവമായി ചർച്ച ചെയ്യപ്പെടും. വർധനവിന്റെ ശരിയായ കണക്ക് ജനങ്ങൾക്ക് ലഭ്യമല്ലായിരുന്നു. അപേക്ഷകളുമായി പോകുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഫീസാണെന്ന് അറിയുക. എങ്ങനെ വിശദീകരിക്കണമെന്നറിയാതെ ഉദ്യോഗസ്ഥരും ജനപ്രതിനിധി കളും അന്തം വിട്ടിരിക്കയാണ്. മാധ്യമങ്ങളിൽ ഫീസ് വർധനവിനെക്കുറിച്ച് വാർത്തകൾ വന്നിരുന്നെങ്കിലും യഥാർത്ഥ വർധനവ് ജനങ്ങൾക്ക് ബോധ്യമായിരുന്നില്ല. രാവിലെ മുതലാണ് പുതിയ അപേക്ഷകളുമായി കെട്ടിടം പണിയാൻ ആഗ്ര ഹിക്കുന്നവർ ഓഫീസിലെത്തിയത്. അവരോട് അടക്കേണ്ട ഫീസ് പറയുമ്പോഴാണ് ജനങ്ങൾ ഞെട്ടുന്നത്. പല ജീവനക്കാരും ഫീസ് പറയാൻ മടിക്കുകയാണ്. എങ്ങനെയാണ് ഇത്രയും വലിയ വർധവ് വന്നതെന്നാണ് ഇടതുപക്ഷ നേതാക്കളടക്കം ചോദിക്കുന്നത്. ജനത്തെ എങ്ങനെയാണ് ഇത് ബോധ്യപ്പെടു ത്തുകയെന്നും ഇടതുപക്ഷ കൗൺസിലർമാരടക്കം ചോദിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107127/The government is not a slave to building construction fees, it is extortion; people's representatives and officials are wrong)